സിയൂള്‍: ആണവശേഷി കൂട്ടുമെന്ന ഭീഷണിയുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. യുദ്ധസന്നാഹങ്ങള്‍ വിലയിരുത്താന്‍ സൈനികമേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഈ പ്രഖ്യാപനം.
തിങ്കളാഴ്ച ചേര്‍ന്ന ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമീഷന്‍ യോഗത്തില്‍ രാജ്യത്തിന്റെ ആക്രമണശേഷിയും യുദ്ധസന്നാഹങ്ങളും കിം ജോംഗ് ഉന്‍ വിലയിരുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post