തിരുവനന്തപുരം: യുവജന കമ്മീഷന് അധ്യക്ഷ സ്ഥാനത്തുനിന്നും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോം ഒഴിയുന്നു. രണ്ടു ടേം പൂര്‍ത്തിയാക്കിയതോടെയാണ് ചിന്ത സ്ഥാനം ഒഴിയുന്നത്.
പകരം മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം. ഷാജര്‍ യുവജന കമ്മീഷന് അധ്യക്ഷനാകും. മൂന്നു വര്‍ഷമാണു കമ്മീഷന് അധ്യക്ഷന്റെ കാലാവധി. ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങും. ഡിവൈഎഫ്ഐയുടെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജര്‍.













