ജിദ്ദ: ഇന്ത്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സുഡാനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 561 ഇന്ത്യാക്കാരെ സുരക്ഷിതമായി ജിദ്ദയിലെത്തിച്ചു. നാവികസേനാ കപ്പലില്‍ 278 പേരെയും രണ്ട് വ്യോമസേനാ വിമാനങ്ങളില്‍ 283 പേരെയുമാണ് ജിദ്ദയിലെത്തിച്ചത്. ഇവരെ എംബസിക്ക് കീഴിലെ സ്‌കൂളില്‍ താല്‍ക്കാലിക താമസ സൗകര്യമൊരുക്കും. ഇന്ന് മുതല്‍ വിവിധ ചാര്‍ട്ടേഡ് സര്‍വീസ് വഴി നാട്ടിലെത്തിക്കാനാണ് നീക്കം.
സൗദി അറേബ്യയുടെ സഹായത്തോടെയാണ് ഓപ്പറേഷന്‍ കാവേരി പദ്ധതി നടപ്പിലാക്കുന്നത്. 3000ത്തോളം ഇന്ത്യക്കാരാണ് സുഡാനില്‍ കഴിയുന്നത്. ഇന്ത്യക്കാരുടെ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രമന്ത്രി വി മുരളീധരനാണ് മേല്‍നോട്ടം വഹിക്കുന്നത്. 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ വിദേശികളെ രക്ഷപ്പെടുത്താനുള്ള വഴി തേടുകയാണ് സൗദി അറേബ്യ. നേരത്തെയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റുമുട്ടല്‍ രൂക്ഷമായിരുന്നു. പുറത്തിറങ്ങുന്നവര്‍ക്ക് നേരെ കൊള്ളയും വ്യാപകമാണ്. കനത്ത ഏറ്റുമുട്ടലുള്ള സുഡാനിലെ ഖാര്‍ത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികില്‍ നിന്നും 800 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം തുറമുഖത്തെത്താനുള്ളത്.
Discussion about this post