ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാരിനെതിരേ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേരളത്തില്‍ സുരക്ഷയൊരുക്കാനായി കര്‍ണാടക ഒരു മാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരേയാണു കോടതിയെ സമീപിച്ചത്.
ഹര്‍ജി ഇന്നലെ കോടതിയില്‍ പരാമര്‍ശിച്ചു. കര്‍ണാടക സര്‍ക്കാര്‍ കൈക്കൊണ്ട നടപടി കോടതി ഉത്തരവിനെ നിര്‍വീര്യമാക്കുന്നതാണെന്നു കോടതി നിരീക്ഷിച്ചു. കഴിഞ്ഞതവണ നാല് ഉദ്യോഗസ്ഥര്‍ വന്നിടത്ത് ഇത്തവണ ഇതു വര്‍ധിച്ചത് എങ്ങനെയെന്നു കോടതി ചോദിച്ചു. മറുപടി സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. 82 ദിവസത്തെ കേരള യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥരാണു മദനിയെ അനുഗമിക്കുന്നത്.
Discussion about this post