ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആണ്‍കുട്ടികള്‍ 94.25ശതമാനവും പെണ്‍കുട്ടികള്‍ 93.27 ശതമാനവും നേടി വിജയിച്ചു.
രാവിലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരുന്നു. 87.33 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ചുശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. 92.71 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം.
പരീക്ഷാ ഫലം സി ബി എസ് ഇ റിസള്‍ട്സ്, ഡിജിലോക്കര്‍, റിസള്‍ട്സ് എന്നീ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ വഴി അറിയാന്‍ കഴിയും.













