തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 58-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ആചരിക്കുന്നു.
മഹാസമാധിദിനമായ മെയ് 26ന് ഉച്ചയ്ക്ക് 2ന് മഹാസമാധിക്ഷേത്രത്തില്‍ പ്രത്യേകപൂജകള്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. അഹോരാത്ര ശ്രീരാമായണപാരായണം, ഗുരുഗീതാ പാരായണം,ലക്ഷാര്‍ച്ചന, പ്രസാദ ഊട്ട്, ഭജന, ശ്രീരാമപട്ടാഭിഷേകം എന്നിവ മഹാസമാധിവാര്‍ഷികത്തിന്റെ ഭാഗമായി നടക്കും.
Discussion about this post