തിരുവനന്തപുരം: ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 58-ാം മഹാസമാധി വാര്‍ഷികദിനമായ മെയ് 26ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധി ക്ഷേത്രമായ ജ്യോതിക്ഷേത്രത്തിന്റെ തുടര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ജ്യോതിക്ഷേത്രത്തിന്റെ തുടര്‍നിര്‍മാണത്തിനായി പുതുതായി ആരംഭിച്ച ബാങ്ക് അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് ഉദ്ഘാടനവേളയില്‍ ആദ്ദേഹം പ്രകാശനം ചെയ്തു. ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍, ശ്രീരാമദാസമിഷന്‍ ട്രഷറര്‍ സ്വാമി നീലകണ്ഠപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍, ജ്യോതിക്ഷേത്ര നിര്‍മ്മാണത്തിന്റെ സംഘാടക സമിതി അധ്യക്ഷന്‍ വി.ആര്‍.രാജശേഖരന്‍ നായര്‍, സെക്രട്ടറി അനില്‍കുമാര്‍ പരമേശ്വരന്‍, ഡോ.ബ്രഹ്മചാരി ഭാര്‍ഗവ റാം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post