Friday, August 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

കഖോവ്ക അണക്കെട്ട് തകര്‍ച്ച: 17,000 പേരെ ഒഴിപ്പിച്ചുവെന്ന് യുക്രെയ്ന്‍

by Punnyabhumi Desk
Jun 8, 2023, 02:26 pm IST
in രാഷ്ട്രാന്തരീയം

കീവ്: കഖോവ്ക അണക്കെട്ട് തകര്‍ക്കപ്പെട്ടതുമൂലം വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍നിന്ന് 17,000 പേരെ ഒഴിപ്പിച്ചുമാറ്റിയതായി യുക്രെയ്ന്‍ അറിയിച്ചു. നിപ്രോ നദീതീരത്തെ 24 ഗ്രാമങ്ങളില്‍ പ്രളയമുണ്ടായി. 40,000 പേര്‍ അപകടം നേരിടുകയാണ്. ഖേര്‍സണ്‍ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളമുയര്‍ന്നു. റഷ്യന്‍ അധിനിവേശ ഖേര്‍സണില്‍ 25,000 പേര്‍ കുടുങ്ങിയിട്ടുണ്ട്.

ജലവൈദ്യുതി പദ്ധതിയിലെ യന്ത്രങ്ങളില്‍നിന്ന് 150 ടണ്‍ എന്‍ജിന്‍ ഓയില്‍ ചോര്‍ന്നത് വലിയ പരിസ്ഥിതി നാശമുണ്ടാക്കിയേക്കും. വെള്ളപ്പൊക്കത്തില്‍ 12 ലക്ഷം ഏക്കര്‍ ഭൂമിയിലെ കൃഷി നശിക്കുമെന്ന് അനുമാനിക്കുന്നതായി കൃഷിമന്ത്രി മൈക്കോള സോള്‍സ്‌കി പറഞ്ഞു.

അധിനിവേശ റഷ്യയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ തകര്‍ന്നതില്‍ യുക്രെയ്‌നും റഷ്യയും പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുകയാണ്. യുക്രെയ്ന്‍ ആസൂത്രണം ചെയ്തിരിക്കുന്ന പ്രത്യാക്രമണം തടസപ്പെടുത്താനായി റഷ്യ അണക്കെട്ടു തകര്‍ത്തതാണെന്നു പ്രസിഡന്റ് സെലന്‍സ്‌കി ആരോപിച്ചു. പ്രത്യാക്രമണം ഉദ്ദേശിച്ച രീതിയില്‍ത്തന്നെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുക്രെയ്ന്‍ സേന ഒട്ടനവധി ആക്രമണങ്ങളിലൂടെ അണക്കെട്ട് തകര്‍ക്കുകയായിരുന്നുവെന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആരോപിച്ചു.

യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ റഷ്യക്കു നേര്‍ക്കു വിരല്‍ചൂണ്ടുകയാണുണ്ടായത്. അന്വേഷണത്തിലൂടെ സ്ഥിരീകരിച്ചശേഷം പറയാമെന്നാണ് അമേരിക്കയും ബ്രിട്ടനും പ്രതി കരിച്ചത്.

കഖോവ്ക അണക്കെട്ട് തകര്‍ന്നതുമൂലം സാപ്പോറിഷ്യ അണുശക്തി വൈദ്യുതിനിലയത്തിനു സുരക്ഷാഭീഷണി ഇല്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചു. നിലത്തിലെ ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കുന്നതു നിപ്രോ നദിയിലെ ജലം ഉപയോഗിച്ചാണ്.

അണക്കെട്ടില്‍നിന്ന് 150 കിലോമീറ്റര്‍ മുകളിലാണു നിലയം. അണക്കെട്ട് തകര്‍ന്നതുമൂലം നിലത്തിലെ ജലസംഭരണിയില്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. ഇതു പരിഹരിക്കാന്‍ ബാക്ക് അപ് സംവിധാനമുണ്ട്. നിലവില്‍ സുരക്ഷാപ്രശ്‌നം ഇല്ലെന്ന് നിലയത്തിലുള്ള ആണവോര്‍ജ ഏജന്‍സി സംഘം അറിയിച്ചു. അതേസമയം, ചേര്‍ബോലിനു ശേഷം യുക്രെയ്ന്‍ മറ്റൊരു ആണവദുരന്തത്തിന്റെ വക്കിലെത്തിയെന്നു യുക്രെയ്ന്‍ നേതൃത്വം പ്രതികരിച്ചത്.

Share
Tweet
Send

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies