തിരുവനന്തപുരം: അരിക്കൊമ്പന് ഭീഷണിയെ തുടര്‍ന്ന് തേനി, മേഘമല വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ആന ജനവാസമേഖലകളില്‍ ഇറങ്ങിയിരുന്ന സാഹചര്യത്തിലായിരുന്നു കഴിഞ്ഞ ഒരു മാസമായി തമിഴ്നാട് വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അതിനിടെ അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി മുതലാണ് സിഗ്നല്‍ നഷ്ടമായത്. 50 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുന്നുണ്ട്. ആന ഉള്‍വനത്തിലേക്ക് കയറിയത് കൊണ്ടാകാം സിഗ്നല്‍ നഷ്ടമായത് എന്ന് വിലയിരുത്തുന്നു. കോതയാര്‍ അണക്കെട്ട് പരിസരത്ത് നിന്നാണ് അവസാനം സിഗ്നല്‍ ലഭിച്ചത്.
അരിക്കൊമ്പന് ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post