ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാണാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശുപത്രിയിലെത്തി. രാവിലെ പത്തരയോടെ ഓമണ്ടുരാര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സ്റ്റാലിന്‍ എത്തിയത്.
സെന്തില്‍ ബാലാജിയെ ചൊവ്വാഴ്ച രാത്രിയിലാണ് ഇഡി അറസ്റ്റ് ചെയ്തത്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 17 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. അറസ്റ്റ് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. ഉദയ്‌നിധി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ആശുപത്രിയില്‍ എത്തി.













