പനാജി(ഗോവ): ഹിന്ദുക്കളിലെ ഐക്യമില്ലായ്മയാണ് എല്ലാ പരാജയങ്ങള്‍ക്കും കാരണമെന്ന് രഞ്ജിത് സാവര്‍ക്കര്‍ ഹിന്ദു രാഷ്ട്ര സമ്മേളനത്തില്‍ പറഞ്ഞു. ഫോണ്ടയിലെ ശ്രീ രാമനാഥ ക്ഷേത്രത്തില്‍ നടക്കുന്ന 11-ാം ഹിന്ദു രാഷ്ട്ര സമ്മേളനമായ വിശ്വ ഹിന്ദു രാഷ്ട്ര മഹോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഇന്നും ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടുന്നു. പണ്ടു കാലങ്ങളിള്‍ വാളിന്റെ ബലത്തിലായിരുന്നു പോരാട്ടമെങ്കില്‍, ഇന്ന് സാമ്പത്തിക നിലയിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഹലാല്‍ ജിഹാദിലൂടെ ഇന്ന് ഓരോ മേഖലയും, വ്യവസായവും മുസ്ലീമുകള്‍ കീഴടക്കിയിരിക്കുന്നു. അതിന് മറുപടി നല്‍കുന്നതിനായി ഓരോ വ്യവസായത്തിലും ഹിന്ദുക്കള്‍ ചേര്‍ന്ന് ഹിന്ദുക്കളുടെ സാമ്പത്തിക നില ഭദ്രമാക്കി അതിനെ നേരിടേണ്ടതാണ്, എന്ന് സ്വാതന്ത്ര്യവീര്‍ സാവര്‍ക്കര്‍ ദേശീയ സ്മാരകത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റും സ്വാതന്ത്ര്യവീര്‍ സാവര്‍ക്കറിന്റെ പൌത്രനുമായ രഞ്ജിത് സാവര്‍ക്കര്‍ പറഞ്ഞു. സമ്മേളനത്തില്‍ ഭാരതത്തില്‍ നിന്നും വിദേശത്തില്‍ നിന്നും, കൂടാതെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ 312-ല്‍ പരം ഹിന്ദു സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.













