ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍ കെ പുരത്ത് രണ്ട് സ്ത്രീകളെ വെടിവച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആര്‍ കെ പുരം അംബേദ്കര്‍ കോളനിയിലെ താമസക്കാരായ പിങ്കി, ജ്യോതി എന്നിവരാണ് മരിച്ചത്. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം. വെടിവച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് അറിയുന്നത്. സംഭവത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ഒരാളെയും അയാളുടെ കൂട്ടാളികളെയും പൊലീസ് അറസ്റ്റുചെയ്തു. ശേഷിക്കുന്നവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. അക്രമത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണ്.













