ഫൈസാബാദ്: നിര്‍മാണം പുരോഗമിക്കുന്ന അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കര്‍മം മകര സംക്രാന്ത്രി ദിനമായ 2024 ജനുവരി 14ന് നടത്തുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി തലവന്‍ നൃപേന്ദ്ര മിശ്ര വ്യക്തമാക്കി. ജനുവരി 14 മുതല്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ ചടങ്ങുകളോടെയാണ് പ്രതിഷ്ഠാ കര്‍മം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും.
ഒക്ടോബറില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നുനല്‍കുമെന്ന് നിര്‍മാണ സമിതി നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ വിവിധ ആശ്രമങ്ങളിലെ സന്യാസിവര്യന്‍മാരും കര്‍മത്തില്‍ പങ്കുചേരും.













