വാഷിംഗ്ടണ്‍: ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും ഈറ്റില്ലമാണ് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ എല്ലാ വിശ്വാസങ്ങളെയും സമാതയോടെ ആഘോഷിക്കുന്നു. ഇന്ന് ലോകം ഇന്ത്യയെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് 2500-ലേറെ രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. 20-ളം വിവിധ പാര്‍ട്ടികള്‍ ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ ഭരിക്കുന്നു. ഞങ്ങള്‍ക്ക് 22 ഔദ്യോഗിക ഭാഷകളും ആയിരക്കണക്കിന് ഭാഷകളും ഉണ്ട്. എന്നിട്ടും ഞങ്ങള്‍ ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ രീതി എന്നും വൈവിധ്യം ഒരു സ്വാഭാവിക കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ഷാരവത്തോടെയാണ് പ്രധാനമന്ത്രിയുടെ ഒരോ വാക്കും യുഎസ് കോണ്‍ഗ്രസ് കേട്ടിരുന്നത്. ഭാരത് മാതാ വിളികളും വന്ദേമാതരം വിളികളുമാണ് പ്രധാനമന്ത്രിയെ എതിരേറ്റത്. ഇവിടെ ലഭിച്ച ബഹുമതിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നവെന്നും പ്രധാനമന്ത്രി പറഞ്ഞു. .
ലോകം ഇന്ത്യയിലേക്ക് കാതോര്‍ക്കും പോലെ ഇവിടെയും അത് കാണുന്നു. ഇന്ത്യയുടെ വികസനവും ജനാധിപത്യവും വൈവിധ്യവും മനസ്സിലാക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് കോണ്‍ഗ്രസിലെ നൂറോളം അംഗങ്ങളെ സ്വീകരിക്കാന്‍ സാധിച്ചത് അഭിമാനമുളവാക്കുന്നു എന്നും യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത് എല്ലായ്പ്പോഴും വലിയ അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ഉടന്‍ തന്നെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകും. നമ്മള്‍ അതിവേഗം വളരുകയാണ്. ഇന്ത്യ വളരുമ്പോള്‍ ലോകം മുഴുവന്‍ വളരും. പ്രധാനമന്ത്രി എന്ന നിലയില്‍ ആദ്യമായി യുഎസ് സന്ദര്‍ശിക്കുമ്പോള്‍, ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ രാജ്യമാണ്. ഉടന്‍ തന്നെ മൂന്നാമത്തെ വലിയ രാജ്യമാകും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആധുനിക ഇന്ത്യയില്‍ നമ്മളെ നല്ല ഭാവിയിലേയ്ക്ക് നയിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് പ്രയോജനം ചെയ്യുന്ന വികസനം എന്നതല്ല മറിച്ച് സ്ത്രീകള്‍ നയിക്കുന്ന വികസനമാണ് ഇന്ത്യയുടെ കാഴ്ചപാട്. ഗോത്ര പശ്ചാത്തലത്തില്‍ നിന്നും ഒരു ഉയര്‍ന്നുവന്ന സ്ത്രീയെ ഞങ്ങള്‍ രാഷ്ട്രപതിയാക്കുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിച്ചു.
ഇന്ത്യയുടെ വളര്‍ച്ചയുടെ ഓരോ ചുവടുകളും നാഴികക്കല്ലാണ്. ആയിരം വര്‍ഷത്തെ വൈദേശിക ഭരണത്തിന് ശേഷം നേടിയ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമാണ് ആഘോഷിച്ചത്. ജനാധിപത്യത്തിന്റെ ആഘോഷം മാത്രമല്ല, ഇത് വൈവിധ്യങ്ങളുടെ ആഘോഷം കൂടിയാണ്. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നതാണ് ഞങ്ങളുടെ ദര്‍ശനം. അടിസ്ഥാന സൗകര്യ വികസനത്തിനാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 150 ദശലക്ഷത്തിലധികം ആളുകള്‍ക്കായി ഏകദേശം 14 ദശലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കി. ഇത് ഓസ്ട്രേലിയയിലെ ജനസംഖ്യയുടെ 6 മടങ്ങ് വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിറഞ്ഞ കരഘോഷത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചത്. 15 തവണയോളം അദ്ദേഹത്തിന്റെ പ്രസംഗത്തിന് പ്രതിനിധികള്‍ എണീറ്റ് നിന്ന് കൈയടിച്ചാണ് പ്രതികരണമറിയിച്ചത്.
Discussion about this post