വാഷിംഗ്ടണ്‍: യു എസ് സന്ദര്‍ശനത്തിന്റെ സമാപന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി അമേരിക്കന്‍ ഗായിക. വാഷിംഗ്ടണ്‍ ഡിസിയില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യയുടെ ദേശീയ ഗാനമായ ‘ജന ഗണ മന’ പാടിയതിനുശേഷമാണ് യു എസ് ഗായിക മേരി മില്‍ബെന്‍ മോദിയുടെ കാല്‍തൊട്ട് വണങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ജന ഗണ മന, ഓം ജയ് ജഗദീശ ഹരേ എന്നീഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഇന്ത്യയില്‍ വളരെ പ്രശസ്തയാണ് 38കാരിയായ മേരി മില്‍ബെന്‍ എന്ന അമേരിക്കന്‍ ഗായിക. മോദിക്കുവേണ്ടി ദേശീയ ഗാനം ആലപിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ഗായിക പറഞ്ഞിരുന്നു.
Discussion about this post