വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിക്ഷേപത്തിനുള്ള യഥാര്‍ഥസമയമാണിതെന്ന് യുഎസ് നിക്ഷേപകരോടു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുഎസ് നിക്ഷപത്തിനുള്ള അടിത്തറ ഭദ്രമാക്കിയിട്ടുണ്ട്. വ്യവസായികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും വാഷിംഗ്ടണിലെ കെന്നഡി സെന്ററില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.
ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനുള്ള നിരവധി പരിപാടികള്‍ കഴിഞ്ഞ മൂന്നുദിവസമായി നടന്ന യുഎസ് സന്ദര്‍ശനത്തിലൂടെ കഴിഞ്ഞതായും മോദി പറഞ്ഞു. പ്രതിരോധം, വ്യോമയാനം, ഐടി, ഭൗമശാസ്ത്രം തുടങ്ങി നിരവധി മേഖലകളിലും വിശ്വസനീയ പങ്കാളികളായി ഇരുരാജ്യങ്ങളും മുന്നോട്ടുപോവുകയാണ്-പ്രധാനമന്ത്രി വ്യക്തമാക്കി.
യുഎസ്-ഇന്ത്യ പങ്കാളിത്ത സമിതി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധമേഖലകളില്‍ നിന്നുള്ള ആയിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികളാണ് പങ്കെടുത്തത്.
Discussion about this post