നോയിഡ: 2023-ലെ സാംസ്‌കൃതിക് യോദ്ധാ പുരസ്‌കാരം ഹിന്ദു ജനജാഗൃതി സമിതിയുടെ ദേശീയ വക്താവായ രമേശ് ശിന്ദേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്‍ ലോകസഭ അധ്യക്ഷ സുമിത്രാ മഹാജനും ചേര്‍ന്ന് സമ്മാനിച്ചു. സ്മരണികയും ഒരു ലക്ഷം രൂപയുമാണ് സമ്മാനം. സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച ഈ ചടങ്ങ് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ വിദ്യാപീഠത്തിലാണ് നടന്നത്. സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൌണ്ടേഷന്‍-ന്റെ സ്ഥാപകനും ഭാരതത്തിന്റെ ചീഫ് ഇന്‍ഫോര്‍മേഷന്‍ കമ്മിഷണറുമായ ഉദയ് മാഹൂര്‍ക്കര്‍ജി ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രം, ഭാരത സംസ്‌കാരം എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിരന്തരമായി നിയമ പരമായ രീതിയില്‍ പോരാടുക, ചിത്രകാരനായ എം.എഫ്.ഹുസൈന്‍, ഡോ. സാകിര്‍ നായിക് എന്നിവര്‍ രാഷ്ട്രത്തിനും സമൂഹ ഹിതത്തിനും എതിരെ നടത്തിയ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ക്ക് മുന്പില്‍ കൊണ്ടു വരിക, അതോടൊപ്പം ഭാരതീയ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനായി പുസ്തകങ്ങള്‍ എഴുതുക, എന്നീ കാര്യ ങ്ങള്‍ക്കാണ് ശ്രീ. രമേശ് ശിന്ദേജി പുരസ്‌കാരത്തിന്നര്‍ഹനായത്. ഈ അവസരത്തില്‍, രാഷ്ട്രം-സമൂഹം ഇവയുടെ താല്‍പര്യത്തിനെതിരെ എഴുതി ഭാരതത്തിലെ യുവാക്കളുടെ ജീവിതം തകര്‍ക്കുന്നവരെ സമൂഹത്തില്‍ തുറന്ന് കാട്ടുന്നതിനുവേണ്ടി ‘കൃപയാ ധ്യാന്‍ ദേ’ എന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മുഖ്യന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചു. ഭാരതീയര്‍ അനേകം വര്‍ഷങ്ങള്‍ ബ്രിട്ടീഷുകാരുടെയും മുഗളന്മാരുടെയും ആക്രമണങ്ങള്‍ സഹിച്ചു; പക്ഷെ എന്നാണോ അവര്‍ ഭാരതീയ സംസ്‌കാരത്തെയും ക്ഷേത്രങ്ങളെയും ആക്രമിക്കാന്‍ തുടങ്ങിയത്, അപ്പോള്‍ ഭാരതീയര്‍ തിരിച്ചടി നല്‍കുവാന്‍ ആരംഭിച്ചു. ഭാരതീയര്‍ തന്റെ പൈതൃകത്തെ ആക്രമിക്കുന്നത് ഒരിക്കലും സഹിക്കുകയില്ല. ഇന്ന് ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി ഭാരതീയ സംസ്‌കാരം ആക്രമിക്കപ്പെടുകയാണ്. ഈയിടെ ഗേമിംഗ് ആപ്പ് വഴി മതംമാറ്റം നടന്നതായുള്ള സംഭവം ഉത്തര്‍ പ്രദേശ് പോലീസ് വെളിപ്പെടുത്തി. ഡെല്‍ഹിയിലും പെണ്‍കുട്ടികളെ പ്രേമിച്ച് ചതിയില്‍ പെടുത്തി അവരെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ എല്ലാവരും കണ്ടതാണ്. ഇതിനെതിരെ നിയമം നിര്‍മിച്ചിട്ടുണ്ടെങ്കിലും, ഓരോ കുടുംബത്തിലും ബോധ വല്‍ക്കരണം നടത്തുകയാണ് അത്യാവശ്യമായി വേണ്ടതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഈ അവസരത്തില്‍ സംസ്‌കാര സംരക്ഷണത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്ന ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ്സിന്റെ വക്താവും സുപ്രീം കോടതിയിലെ അഭിഭാഷകനുമായ വിഷ്ണു ശങ്കര്‍ ജൈന്‍, ചലചിത്ര നിര്‍മാതാവ് പ്രവീണ്‍ ചതുര്‍വേദി, പത്രപ്രവര്‍ത്തകരായ സ്വാതി ഗോയല്‍ ശര്‍മ, പ്രദീപ് ഭണ്ഡാരി, വൈശാലി ഷാ, സഞ്ജീവ് നേവാര്‍, മനീഷ് ബാര്‍ദിയ എന്നിവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
Discussion about this post