വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണമുണ്ടായി. ഇന്നു പുലര്‍ച്ചെ ഖാലിസ്ഥാന്‍ വാദികള്‍ കോണ്‍സുലേറ്റിന് തീയിടുകയായിരുന്നു. ഉടനെ അഗ്നിശമന സേനയെത്തി തീയണച്ചിതാല്‍ വന്‍ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രാദേശിക ചാനലായ ദിയ ടിവിയാണ് വിവരം റിപ്പോര്‍ട്ടുചെയ്തത്. അമേരിക്ക സംഭവത്തില്‍ ശക്തമായി അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രണത്തിന്റെ നിജസ്ഥിതി പരിശോധിച്ചുവരികയാണ്.
Discussion about this post