പത്തനംതിട്ട: കര്‍ക്കടക മാസത്തെ പൂജകള്‍ക്കായി ശബരിമല നട 16ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ച് പൂജകള്‍ക്ക് തുടക്കം കുറിക്കും. പിന്നീട് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി താഴത്തെ തിരുമുറ്റത്തെ ആഴിയില്‍ അഗ്നി പകരും. ഇതിനുശേഷമാണ് ഭക്തരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കുക.
17 മുതലാണ് കര്‍ക്കടക മാസപൂജകള്‍ ആരംഭിക്കുന്നത്. വാവുബലി ദിനത്തില്‍ പുലര്‍ച്ചെ പമ്പയില്‍ പിതൃതര്‍പ്പണം ആരംഭിക്കും. പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ക്കായി ദേവസ്വം ബോര്‍ഡ് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Discussion about this post