Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

കൃഷ്ണഭക്തനായ തുഞ്ചത്തെഴുത്തച്ഛന്‍

കെ.എല്‍.ശ്രീകൃഷ്ണദാസ്

by Punnyabhumi Desk
Jul 18, 2023, 06:00 am IST
in സനാതനം

രാമായണമാസത്തിന് തുടക്കമായി. കേരളത്തിലെ ഹൈന്ദവ ഭവനങ്ങളില്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്‍റെ അനവ്ദ്യ മധുരമായ ശീലുകള്‍ അനുസ്യൂതം ആലാപിക്കപ്പെടുന്നു. തുഞ്ചത്തെഴുത്തച്ഛനെ ഈ അനുപമ കാവ്യത്തിന്‍റെ രചയിതാവായ ശ്രീരാമഭക്തന്‍ എന്ന നിലയിലാണ് സാമാന്യേന പ്രകീര്‍ത്തിക്കപ്പെടുന്നത്. എന്നാല്‍ ആധുനിക മലയാളഭാഷയുടെ പിതൃതുല്യനായി നാം ആരാധിക്കുന്ന ആ മഹാത്മാവിന്‍റെ വിഷ്ണു ഭക്തിയെ അഥവാ കൃഷ്ണഭക്തിയെ നമുക്ക് ഒരിയ്ക്കലും വിസ്മരിക്കാനാവില്ല. രാമായണം പോലെ തന്നെ ഭക്തി നിര്‍ഭരമായ കാവ്യങ്ങളാണ് ഹരിനാമകീര്‍ത്തനവും ഭാഗവതവും മഹാഭാരതവും. കൂടാതെ ചിന്താരത്നം, ശിവപുരാണം, ഇരുപത്തിനാല് വൃത്തം, ദേവീമാഹാത്മ്യം എന്നിവയും എഴുത്തഛന്ഠെ കൃതികളായി കണക്കാക്കപ്പെട്ടിട്ടുണ്ട്.

മലബാറില്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നു ഏതാണ്ട് രണ്ടു കിലോമീറ്റര്‍ തെക്ക് ഭാഗത്തായി തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിന് സമീപമുള്ള തുഞ്ചന്‍ പറമ്പിലെ ഗൃഹത്തിലാണ് അദ്ദേഹം ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് അദ്ദേഹത്തിന്‍റെ ജീവിത കാലത്തെക്കുറിച്ച് ഉള്ളതെങ്കിലും ഭൂരിപക്ഷം പണ്ഡിതരും കരുതുന്നത് എ.ഡി.15-ാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നാണ്. ആ കാലഘട്ടത്തില്‍ തന്നെയാണല്ലോ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയും ജീവിച്ചിരുന്നത്. നാരായണീയം രചിക്കുന്നതിന് മുന്പ് മേല്‍പ്പത്തൂര്‍ എഴുത്തച്ഛനോട് ഉപദേശം തേടിയപ്പോള്‍ “മീന്‍ തൊട്ട് കൂട്ടാന്‍” പറഞ്ഞുവെന്ന കഥ പ്രസിദ്ധമാണല്ലോ. ആഢ്യബ്രാഹ്മണനായ മേല്‍പ്പത്തൂര്‍ ആദ്യം ഒന്നു അമ്പരന്നെങ്കിലും മല്‍സ്യാവതാരം തൊട്ട് രചന ആരംഭിക്കാനാണ് അദ്ദേഹം സൂചിപ്പിച്ചതെന്ന് മനസ്സിലാക്കിയപ്പോള്‍ ആ പ്രതിഭയെ മേല്‍പ്പത്തൂര്‍ മനസാ വാഴ്ത്തുകയാണുണ്ടായത്.

എഴുത്തച്ഛന്‍റെ യഥാര്‍ത്ഥ നാമം ബാല്യം വിദ്യാഭ്യാസം ഇവയെക്കുറിച്ചൊന്നും തികച്ചു ആധികാരികമായ രേഖകള്‍ ഒന്നും ലഭ്യമല്ല. അദ്ദേഹത്തിന്‍റെ കൃതികളുടെ മാഹാത്മ്യത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ക്ക് അമിതമായ പ്രാധാന്യം നല്കേണ്ടതില്ലല്ലോ.

മഹാഭാരതം, ഭാഗവതം, രാമായണം എന്നീ കൃതികള്‍ എഴുത്തച്ഛന്‍ കിളിപ്പാട്ട് വൃത്തത്തിലാണ് രചിച്ചിരിക്കുന്നത്. ഈ കൃതികല്‍ക്ക് ലഭിച്ച അനുപമമായ അംഗീകാരം മലയാളവൃത്തങ്ങളുടെ സ്വീകാര്യത വളരെയേറെ വര്‍ധിപ്പിച്ചു. അതുകൊണ്ടു കൂടിയാവാം അദ്ദേഹത്തെ ആധുനിക മലയാള ഭാഷയുടെ പിതാവായി കരുതി ആരാധിച്ചു വരുന്നത്.
മഹാഭാരതം മൂലഗ്രന്ഥത്തില്‍ ആദിപര്‍വ്വം, സഭാപര്‍വ്വം, വനപര്‍വ്വം, വിരാടപര്‍വ്വം, ഉദ്യോഗപര്‍വ്വം, ഭീഷ്മപര്‍വ്വം, ദ്രോണപര്‍വ്വം, കര്‍ണ്ണപര്‍വ്വം, ശല്യപര്‍വ്വം, സൌപ്തികപര്‍വ്വം, സ്ത്രീപര്‍വ്വം, ശാന്തിപാര്‍വ്വം, അനുശാസനപര്‍വ്വം , അശ്വമേധികപര്വ്വം, മൌസലപര്‍വ്വം, മഹാപ്രസ്ഥാനിക പര്‍വ്വം, സ്വര്‍ഗ്ഗാരോഹണപര്‍വ്വം , എന്നിങ്ങനെ പതിനെട്ടു പര്‍വ്വങ്ങള്‍ ആണുള്ളത്. എന്നാല്‍ എഴുത്തച്ഛന്‍റെ കിളിപ്പാട്ടില്‍ 21 പര്‍വ്വങ്ങളുണ്ട്. മൂലത്തിലെ ആദിപര്‍വ്വത്തെ ,പൌലോമപര്‍വ്വം, ആസ്തികപര്‍വ്വം, സംഭവപര്‍വ്വം എന്നു മൂന്നായും സൌപ്തികപര്‍വ്വത്തെ ഐഷികം എന്നു രന്‍റായും വിഭജിച്ചിരിക്കുന്നു. അങ്ങിനെ കിളിപ്പാട്ടില്‍ 21 പര്‍വ്വങ്ങളുണ്ട്. മഹാഭാരതം മൂലകൃതിയുടെ ആത്മചൈതന്യം ഒട്ടും ചോര്‍ന്ന് പോകാതെ എഴുത്തച്ചന്‍ കിളിപ്പാട്ടില്‍ ലളിതമായ ഭാഷയില്‍ ഭക്തിരസത്തിന് പ്രാധാന്യം നല്കി രചിച്ചിരിക്കുന്ന ഈ മഹാകാവ്യം അനുവാചകരില്‍ അവാച്യമായ ആനന്ദാനുഭൂതി പകരാന്‍ പര്യാപ്തമാണ്.

ശ്രീ മഹാഭാഗവതത്തിന്‍റെ ഗാംഭീര്യത്തിന് കോട്ടം തട്ടാതെ ശ്രീകൃഷ്ണ കഥ അനവദ്യമധുരമായ ശൈലിയിലാണ് മഹാകവി അവതരിപ്പിച്ചിരിക്കുന്നത്. ഹരിനാമകീര്‍ത്തനമാകട്ടെ അതിഗഹനമായ ജീവിത തത്വങ്ങള്‍ അതീവ ലാളിത്യത്തോടെ കവി നമുക്ക് പകര്‍ന്നു തരുന്നു. ഓരോ ശ്ലോകവും നമ്മെ ഭക്തിയുടെ പാരമ്യത്തില്‍ എത്തിക്കുന്നു. രണ്ടു ഉദാഹരണങ്ങള്‍ മാത്രം ഇവിടെ കുറിക്കുന്നു.

“ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടാളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ;
പണ്ടേക്കണക്കെ വരുവാന്‍ നിന്‍ കൃപാവലിക –
ളുണ്ടാകയെങ്കലിഹ നാരായണായ നമ :

താനും ഈശ്വരനും ഒന്നാണെന്ന പരമമായ ജ്ഞാനം തന്നില്‍ നിന്നു അകന്നു പോയതിന്റെ അഗാധമായ ദു:ഖവും നഷ്ടബോധവും ആണ് ഈ വരികളില്‍ പ്രതിഫലിക്കുന്നത്. ആ അവബോധം തന്നിലേക്ക് മടങ്ങി വരാന്‍ ഭഗവാന്‍റെ കാരുണ്യവും അനുഗ്രഹവും നല്‍കേണമേ എന്നു മഹാകവി മനസ്സലിഞ്ഞു പ്രാര്‍ഥിക്കുന്നു. ആ പ്രാര്‍ത്ഥന മാനവരാശിയുടെ മുഴുവന്‍ പ്രാര്‍ഥനയാണ്.

ഇനി മറ്റൊരു ഉദാഹരണം:-

“ ആനന്ദ ചിന്മയ ഹരേ ഗോപികാരമണ;
ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി
തോന്നേണമേ വരദ, നാരായണായ നമ:”

ഇവിടെയും അതി മഹത്തായ ഒരു തത്ത്വചിന്തയാണ് അദ്ദേഹം ലളിത സുന്ദര പദങ്ങളിലൂടെ ആവിഷ്കരികുന്നത്. സ്വാര്‍ഥ ചിന്തകള്‍ മനസ്സിനെ ഭരിക്കാന്‍ ഒരിയ്ക്കലും അനുവദിക്കരുതെന്നും അതല്ലെങ്കില്‍ എല്ലാം ഞാന്‍ എന്ന സമഭാവനയോടെ ജീവിക്കാന്‍ കഴിയണമെന്നും ഭഗവാനോടെ അപേക്ഷിക്കുന്ന ഈ പദ്യത്തിലും ഭക്തിയുടെ പാരമ്യം നമുക്ക് ദര്‍ശിക്കാന്‍ കഴിയും.

ചുരുക്കത്തില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍റെ എല്ലാ കൃതികളിലും നിന്നു നമുക്ക് ലഭിക്കുന്നത് നിസ്തുല ഭക്തിയുടെ നിര്‍വൃതീയാണ്. മലയാളഭാഷയുടെ പിതൃസ്ഥാനീയനായ മഹാകവിയുടെ ഉല്‍കൃഷ്ടകൃതിയായ രാമായണത്തിന്റെ പാരായണം നമ്മിലെ നന്‍മകളെ ഉണര്‍ത്തി ജീവിതം ധന്യമാക്കട്ടെ. !

കെ.എല്‍.ശ്രീകൃഷ്ണദാസ്

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies