ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള സംഗീത ആല്‍ബം ‘ഭാരതപുത്രന്‍’ നടന്‍ സുരേഷ് ഗോപി പ്രകാശനം ചെയ്തു. കൊച്ചിയില്‍ വെച്ചായിരുന്നു ആല്‍ബത്തിന്റെ പ്രകാശനം നടന്നത്. ഗാനരചയിതാവും സംവിധായകനുമായ ഷൊരൂണൂര്‍ രവി, ഗായകന്‍ രാജന്‍ കാവാലം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിവണ്‍ മ്യൂസിക്കിന്റെ ബാനറിലാണ് ആല്‍ബത്തിന്റെ നിര്‍മ്മാണം. മിനിരാജും വി വിജയകുമാറും ചേര്‍ന്നാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.
തോമസ് പാലക്കാണ് സംഗീതം പകര്‍ന്ന ഗാനങ്ങളുടെ ആലാപനം രാജന്‍ കാവാലം, ഉഷരാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ന് ആല്‍ബം നേരിട്ട് സമര്‍പ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.













