ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് താത്ക്കാലിക പാക് വിദേശകാര്യമന്ത്രി ജലീല്‍ അബ്ബാസ് ജിലാനി. ലോകശക്തികളായ അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുമായും ഗള്‍ഫ് രാജ്യങ്ങളുമായും ബന്ധം സ്ഥാപിക്കാന്‍ പാകിസ്താന്‍ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജിലാനി പാകിസ്താന്റെ താത്ക്കാലിക വിദേശകാര്യമന്ത്രയായി ചുമതലയേറ്റത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് തയ്യാറാണെന്നും അതിനായി ശ്രമിക്കുകയാണന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദേശ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിലാനിയുടെ വാക്കുകള്‍. എന്നാല്‍ ഭീകരവാദ പ്രവര്‍ത്തനത്തെ കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയായിരുന്നു.
അതേസമയം, ഇന്ത്യ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പാകിസ്താനില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കത്ത പക്ഷം യാതൊരു ബന്ധത്തിനും തയ്യാറല്ലെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. ഇതിന് മുന്‍പ് ജി- 20 യോഗത്തിന് എത്തിയ പാക് പ്രധാനമന്ത്രിക്ക് അപ്രിയമായ സ്വീകരണം ലഭിച്ചതടക്കം ഇന്ത്യ തങ്ങളുടെ നിലപാട് കൃത്യമായി അറിയിക്കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പാകിസ്താന് അയല്‍ രാജ്യമായ ഇന്ത്യയോട് അധികനാള്‍ പിണങ്ങി നല്‍ക്കാന്‍ സാധിക്കില്ല എന്നതും സമാധാന ശ്രമത്തിന് പിന്നിലെ പ്രധാന കാരണമാണ്.
പാക്കിസ്തന്റെ വിദേശകാര്യ സെക്രട്ടറിയായും യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥാനങ്ങളില്‍ പാകിസ്ഥാന്‍ അംബാസഡറായും ജിലാനി സേവനമനുഷ്ഠിച്ചിട്ടുണ്ട് തന്റെ ഈ ബന്ധങ്ങള്‍ പാകിസ്താന് പ്രയോജനകരമാക്കാന്‍ സാധിക്കുമോ എന്ന് ശ്രമത്തിലാണ് ജിലാനി.
Discussion about this post