മോസ്‌കോ: പതിറ്റാണ്ടുകളായി ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ കൈവരിച്ചുവന്ന ശ്രദ്ധേയമായ പുരോഗതിയുടെ തെളിവാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമയച്ച സന്ദേശത്തിലാണ് പുടിന്റെ അഭിനന്ദനം. ചന്ദ്രയാന്‍ 3ന്റെ വിജയത്തെ അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയ രാഷ്ട്രത്തലവന്‍മാരില്‍ ഒരാളാണ് പുടിന്‍. ചന്ദ്രയാന്റെ വിജയം ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ഒരു വലിയ മുന്നേറ്റമാണെന്നും പുട്ടിന്‍ പറഞ്ഞു. ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അഭിനന്ദനങ്ങള്‍ അറിയിച്ചു. യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദാഹല്‍ പ്രചണ്ഡ, ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, ഇറാന്‍ വിദേശകാര്യ മന്ത്രി ഹൊസൈന്‍ അമീര്‍ – അബ്ദൊള്ളഹിയാന്‍, ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഏലി കോഹന്‍, മൗറീഷ്യസ് വിദേശകാര്യ അലന്‍ ഗാനൂ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നാസ തലവന്‍ ബില്‍ നെല്‍സണ്‍, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടെയ് ഷെറിംഗ്, നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗാര്‍ സ്റ്റോര്‍, ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ്, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയ്ന്‍ തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.
Discussion about this post