ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷേമ ആനുകൂല്യവും നാല് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. 48.67 ലക്ഷം ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കും. 2023 ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 46 ശതമാനമായാണ് വര്‍ദ്ധിപ്പിക്കുക. ഇതിലൂടെ ഖജനാവിന് പ്രതിവര്‍ഷം 12,857 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകും.













