Sunday, July 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഇന്ത്യയുടെ അഭിമാനം സൂര്യനോളം ഉയര്‍ത്തി ഇസ്രോ: ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തി

by Punnyabhumi Desk
Jan 6, 2024, 07:51 pm IST
in ദേശീയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിജയ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ആദിത്യ എല്‍ വണ്‍ നിശ്ചിത ഭ്രമണപഥത്തിലെത്തി. ഇന്ത്യ മറ്റൊരു നാഴികകല്ല് സൃഷ്ടിച്ചെന്ന് പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചു. ശാസ്ത്രജ്ഞരുടെ അര്‍പ്പണ ബോധത്തിന്റെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

India creates yet another landmark. India’s first solar observatory Aditya-L1 reaches it’s destination. It is a testament to the relentless dedication of our scientists in realising among the most complex and intricate space missions. I join the nation in applauding this…

— Narendra Modi (@narendramodi) January 6, 2024

ഇന്ന് വൈകീട്ട് നാലോടെയാണ് നിര്‍ണായക ഭ്രമണപഥ മാറ്റം നിര്‍വ്വഹിച്ചത്. ലോകത്തിന്റെ മുഴുവന്‍ സഹകരണത്തോടെയാണ് ഐഎസ്ആര്‍ഒ ബംഗളൂരിലെ ടെലിമെട്രി കേന്ദ്രത്തില്‍ നിന്ന് ഇത് നിര്‍വ്വഹിച്ചത്. ചന്ദ്രയാന്‍ 3 വിജയകരമാക്കിയതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒ ഇന്ത്യയുടെ ആദ്യസോളാര്‍ സ്പേസ് ഒബ്‌സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍ 1 സെപ്തംബര്‍ രണ്ടിന് വിജയകരമായി വിക്ഷേപിച്ചത്. ലഗ്രാഞ്ച് പോയിന്റ് ലക്ഷ്യമാക്കി വിക്ഷേപിച്ച പേടകം 125ദിവസം നീണ്ടയാത്രയ്ക്കൊടുവില്‍ ജനുവരി ആറിന് ലഗ്രാഞ്ച് പോയിന്റിലെത്തി.

സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം,ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തേക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭ്യമാക്കാനും ദൗത്യത്തിന് സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

ആദിത്യയിലൂടെ…

  • എമിഷന്‍ കൊറോണ ഗ്രാഫ്, അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ്, ലോ എനര്‍ജി, ഹൈ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററുകള്‍ എന്നിവ ദീര്‍ഘദൂര നിരീക്ഷണത്തിന്.
  • സൗരവാത കണികാ അനലൈസര്‍, പ്‌ളാസ്മാ അനലൈസര്‍,ഹൈ റെസൊല്യൂഷന്‍ ഡിജിറ്റല്‍ മാഗ്‌നെറ്റോമീറ്റര്‍ എന്നിവ പരിസര നിരീക്ഷണത്തിന്.
  •  അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് സൂര്യന്റെ പൂര്‍ണ്ണമായ ചിത്രം ദിവസങ്ങള്‍ക്ക് മുമ്പ് ഭൂമിയിലേക്ക് അയച്ച് ചരിത്രം കുറിച്ചിരുന്നു.
  • സൗരവാതങ്ങള്‍, റേഡിയേഷനുകള്‍,സൂര്യനില്‍ നിന്നുള്ള മറ്റ് ശാക്തിക സ്ഫുരണങ്ങള്‍, ഇവ ഭൂമിയുടെ കാന്തികവലയത്തിലുണ്ടാക്കുന്ന മാറ്റം എന്നിവ ആദിത്യ പഠനവിധേയമാക്കും.

Share21TweetSend

Related News

ദേശീയം

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

ദേശീയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

ദേശീയം

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies