ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതുമൂലം ദര്‍ശനസമയം നീട്ടി. ആരതി, ദര്‍ശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂള്‍ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു.
പുലര്‍ച്ചെ 4.30ന് രാംലല്ല വിഗ്രഹത്തില്‍ ആരതിയും 6.30ന് പ്രാര്‍ഥനയും നടത്തും. രാവിലെ ഏഴിനുള്ള പ്രഭാത പ്രാര്‍ഥന മുതല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം. രാത്രി പത്തിന് ആരതിയോടെ ക്ഷേത്രനട അടയ്ക്കും.
ക്ഷേത്രത്തിലെ വന്‍ തിരക്ക് പരിഗണിച്ച് കേന്ദ്രമന്ത്രിമാര്‍ ഉടന്‍ രാമക്ഷേത്രം സന്ദര്‍ശിക്കേണ്ടന്ന് പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.













