വാഷിങ്ടണ്‍: സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തിന് മുന്നോടിയായി ലോകമൊട്ടാകെ സഞ്ചരിക്കുന്ന പൗരന്‍മാര്‍ക്ക് യു.എസ് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. വിദേശരാജ്യങ്ങളില്‍ കഴിയുന്നവരും വിദേശരാജ്യങ്ങളിലേയ്ക്ക് യാത്ര നടത്തുന്നവരുമായ യു.എസ് പൗരന്‍മാര്‍ പ്രത്യേക കരുതല്‍വേണമെന്നും സുരക്ഷാ നടപടികള്‍ സംബന്ധിച്ച് അറിയുന്നതിനായി യു.എസ് വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
തീവ്രവാദി സംഘടനകളില്‍ നിന്ന് പ്രത്യേക ഭീഷണികളൊന്നുമുണ്ടായിട്ടില്ലെങ്കിലും ഈ സമയത്ത് ആക്രമണം നടത്താനുള്ള അവരുടെ പ്രവണത കൂടുതലാണ്. സപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം അടുത്തുവരുന്തോറും യു.എസ് പൗരന്‍മാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് അമേരിക്ക നല്‍കുന്നത് ഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ് നാപ്പോലിറ്റനോ പറഞ്ഞു. വിമാനത്താവളങ്ങളിലും മറ്റു സുപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.
Discussion about this post