അബുദാബി: അറബ് രാജ്യത്തെ പ്രഥമ ഹിന്ദുക്ഷേത്രമായ ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിര്‍ സമര്‍പ്പണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി പുരോഹിതന്മാരുടെയും വിശിഷ്ഠ വ്യക്തികളുടെയും സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനസമര്‍പ്പണം നിര്‍വഹിച്ചത്. പ്രതിഷ്ഠാനന്തരമുള്ള പൂജകളിലും പ്രധാനമന്ത്രി പങ്കെടുത്തു. ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇവിടെ സ്വാമിനാരായണ്‍, അക്ഷര്‍ പുരുഷോത്തം മഹാരാജ്, പരമശിവന്‍, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, അയ്യപ്പന്‍, ജഗന്നാഥ്, വെങ്കിടേശ്വര എന്നിങ്ങനെ ഏഴ് മൂര്‍ത്തികളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
മുതിര്‍ന്ന പുരോഹിതന്മാരില്‍ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകളിലേക്ക് പ്രധാനമന്ത്രി കടന്നത്. സ്വാമിനാരായണ്‍ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവായിരുന്ന സ്വാമി മഹാരാജിന്റെ സ്വപ്നമാണ് ഇന്ന് പ്രധാനമന്ത്രി സാക്ഷാത്കരിച്ചത്. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് അബുദാബിയില്‍ ഒരു ഹിന്ദു ക്ഷേത്രം എന്ന ആശയം വിശ്വാസികള്‍ മുന്നോട്ടുവച്ചത്. തുടര്‍ന്നാണ് ദുബായ്-അബുദാബി ഹൈവേയില്‍ ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. 52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങള്‍ പണിത ‘ബോച്ചാസന്‍ വാസി അക്ഷര്‍ പുരുഷോത്തം സന്‍സ്ഥ ‘എന്ന പ്രസ്ഥാനമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചത്. മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്ന രണ്ട് ജലധാരകള്‍, സരസ്വതി നദിയെ പ്രതിനിധാനം ചെയ്യുന്ന പ്രകാശ കിരണവും ക്ഷേത്ര സമുച്ചയത്തിലുണ്ട്.
Discussion about this post