തിരുവനന്തപുരം: ജ്യോതിക്ഷേത്രം തുടര്‍നിര്‍മ്മാണ പദ്ധതിയുടെ മലയാളം ബ്രോഷര്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ പ്രകാശനം ചെയ്തു. ഗുപ്ത നവരാത്രികളില്‍ ഏറെ പ്രാധാന്യമുള്ള ശ്രീലളിതാനവരാത്രിയുടെ പര്യവസാനമായ ശ്രീലളിതാവിജയദശമി എന്ന വസന്തവിജയദശമി ദിനത്തില്‍ (ശ്രീരാമനവമിയുടെ അടുത്ത ദിവസവുമായ 2024 ഏപ്രില്‍ 18ന്) രാവിലെ പരമഗുരുവായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ മഹാസമാധി മണ്ഡപത്തിന്റെ തിരുസന്നിധിയിലാണ് പ്രകാശനകര്‍മ്മം നടന്നത്.
ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഫൈന്‍ ലിവിംഗ് കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അര്‍ജ്ജുന്‍ കൃഷ്ണയ്ക്ക് കൈമാറിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ജ്യോതിക്ഷേത്ര നിര്‍മ്മാണസമിതി കാര്യാദ്ധ്യക്ഷന്‍ വി.ആര്‍.രാജശേഖരന്‍ നായര്‍, സെക്രട്ടറി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അനില്‍കുമാര്‍ പരമേശ്വരന്‍, ഖജാന്‍ജി മഹേഷ് എം.നായര്‍, ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സ്വാമി യോഗാനന്ദ സരസ്വതി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Discussion about this post