ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 93.6 ആണ് വിജയശതമാനം. 47,983 വിദ്യാര്‍ത്ഥികള്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി. 2.12 ലക്ഷം വിദ്യാര്‍ത്ഥികള്‍ 90 ശതമാനത്തിന് മുകളില്‍ സ്‌കോര്‍ ചെയ്തു
ആകെ 21.38 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 21.19 ലക്ഷം പേര്‍ വിജയിച്ചു. ഈ വര്‍ഷവും 99.75 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് ഒന്നാം സ്ഥാനത്ത്. ഡിജിലോക്കര്‍ പ്ലാറ്റ്‌ഫോമിലും cbseresults.nic.in ഉള്‍പ്പെടെ ബോര്‍ഡിന്റെ മറ്റ് ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാണ്.













