ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വീണ്ടും ജയിലിലേക്ക്. സിബിഐ കസ്റ്റഡിയില്‍നിന്നും കേരജിവാളിനെ ഡല്‍ഹി റോസ് അവന്യു കോടതി 14 ദിവസത്തേയ്ക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
ജൂലൈ 12 വരെ കേജരിവാള്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ തുടരും. സിബിഐയുടെ ആവശ്യത്തെ തുടര്‍ന്നാണ് കേജരിവാളിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം കേജരിവാളിനെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു.













