പൂന: പൂന നാരായണ്‍പൂര്‍ ദത്തപീഠം അധ്യക്ഷന്‍ സ്വാമി അണ്ണാമഹാരാജ് മഹാസമാധി പ്രാപിച്ചു. ശ്രീരാമദാസ ആശ്രമം പ്രസ്ഥാനങ്ങളുമായും പൂജനീയ സ്വാമി സത്യാനന്ദസരസ്വതികളുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സന്യാസി ശ്രേഷ്ഠനായുരുന്നു അദ്ദേഹം. സനാതന ധര്‍മ പ്രചരണാര്‍ത്ഥം ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന അദ്ദേഹം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശതകോടി അര്‍ച്ചന നടക്കുമ്പോള്‍ ആയിരക്കണക്കിന് അര്‍ച്ചകരെ ഉത്തരേന്ത്യയില്‍ നിന്നും എത്തിച്ചിരുന്നു.
2006ല്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെ മഹാസമാധി ചടങ്ങുകളുടെ ഭാഗമായ യതിപൂജയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഹൈന്ദവാചാരാനുഷ്ഠാനങ്ങളോട് സന്ധിയില്ലാതെ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് സമാജത്തിനുവേണ്ടി നിലകൊണ്ട സ്വാമി അണ്ണാമഹാരാജിന്റെ പ്രവര്‍ത്തനങ്ങള്‍ ഹൈന്ദവസമൂഹത്തിന് എക്കാലവും മുതല്‍ക്കൂട്ടായിരിക്കുമെന്ന് ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുസ്മരിച്ചു.













