തൃശൂര്‍: രണ്ടു കോടിയിലധികം രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 2007ല്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ക്രിക്കറ്റ് കളിയുടെ ടിക്കറ്റ് വില്‍പനയില്‍ 1.17 കോടിയുടെ വെട്ടിപ്പ് നടന്നെന്നും സ്‌റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ വിളിക്കാതെ കരാര്‍ നല്‍കിയതിലൂടെ 1.15 കോടി രൂപ നഷ്ടം വരുത്തിയെന്നുമാണു കെസിഎക്കെതിരായ ആരോപണം. ഡിസംബര്‍ ഏഴിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക അംഗം പി.കെ ജേക്കബിന്റെ പരാതിയിന്‍മേലാണ് ഉത്തരവ്. ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.സി മാത്യു, പ്രസിഡന്റ് ടി.ആര്‍ ബാലകൃഷ്ണന്‍ ട്രഷറര്‍ ജി.സജികുമാര്‍,അസിസ്റ്റന്റ് സെക്രട്ടറി ടി.എന്‍ അനന്ത നാരായണന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
Discussion about this post