തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ പൂജനീയ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ ജന്മശതാബ്ദി സ്മാരകവും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധി ക്ഷേത്രവുമായ ജ്യോതിക്ഷേത്രത്തിന്റെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സ്ട്രക്ചര്‍ ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കമായി. മകരസംക്രാന്തിയും പുണര്‍തം നക്ഷത്രസുദിനവുമായ മകരം 1ന് (ജനുവരി 14 ന്) രാവിലെ 9ന് ജ്യോതിക്ഷേത്രത്തില്‍ ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ശ്രീരാമദാസമിഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ബ്രഹ്മചാരി ഭാര്‍ഗവ റാം, ജ്യോതിക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍മാരായ ഡോ.ടി.പി.സെന്‍കുമാര്‍, വി.ആര്‍.രാജശേഖരന്‍ നായര്‍, സെക്രട്ടറി അനില്‍കുമാര്‍ പരമേശ്വരന്‍ CA, ജോയിന്റ് കോ.ഓര്‍ഡിനേറ്റര്‍ സ്വാമി രാമപാദാനന്ദ സരസ്വതി, അഡ്വ.മധുസൂദനന്‍ പിള്ള ആറ്റിങ്ങല്‍, മുന്‍ ലോക്‌സഭാ അംഗം എന്‍.പീതാംബരക്കുറുപ്പ്, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, അനന്തപുരി ഹിന്ദു ധര്‍മ്മപരിഷത്ത് കണ്‍വീനര്‍ എം.ഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിരവധി ആശ്രമബന്ധുക്കളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
Discussion about this post