തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ പൂജനീയ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു.
ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തിന്റെ ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍ഹിച്ചു. സമ്മേളനത്തിന്റ ഉദ്ഘാടനം മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു.
സ്വാമി കൃഷ്ണാനന്ദ സരസ്വതി(ശ്രീരാമദാസ ആശ്രമം, രാമഗിരി-മുംബൈ), സ്വാമി ചിദാനന്ദപുരി(അദ്വൈതാശ്രമം,കൊളത്തൂര്‍), സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍(തീര്‍ത്ഥപാദാശ്രമം, വാഴൂര്‍), സ്വാമി സത്സ്വരൂപാനന്ദ സരസ്വതി (മാര്‍ഗദര്‍ശക മണ്ഡലം), സ്വാമി സ്വപ്രഭാനന്ദ (ശ്രീരാമകൃഷ്ണ മിഷന്‍) സ്വാമി വിശ്വേശ്വരാന്ദ സരസ്വതി(മുംബൈ), കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, സതീശന്‍ ഭട്ടതിരി, മധുസൂദനന്‍.കെ.ആര്‍(ആര്‍ഷവിദ്യാസമാജം), ശോഭാ സുരേന്ദ്രന്‍ (ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി), രഞ്ജിത് കാര്‍ത്തികേയന്‍ സി.എ, മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍, മുന്‍ എം.പി. എന്‍. പീതാംബരക്കുറുപ്പ്, മുന്‍.എം.എല്‍.എ എം.എ വാഹീദ്, ഹിന്ദു ധര്‍മ്മപരിഷത്ത് ചെയര്‍മാന്‍ എം.ഗോപാല്‍, പ്രദീപ് കുമാര്‍ (ഞാണ്ടൂര്‍ക്കോണം വാര്‍ഡ് കൗണ്‍സിലര്‍), സ്വാമി വിശ്വേശ്വരാനന്ദ, സ്വാമി ജ്ഞാനതീര്‍ത്ഥ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, അനില്‍ പരമേശ്വരന്‍ സി.എ, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജ്യോതിക്ഷേത്രത്തിനുള്ളില്‍ നടന്ന യതിപൂജയില്‍ നൂറോളം സന്യാസിവര്യന്മാര്‍ പങ്കെടുത്തു. യതിപൂജയ്ക്കുശേഷം അമൃതഭോജനത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.