വാഷിങ്ടണ്‍: അല്‍ഖായിദ മുന്‍ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിച്ച ഉടന്‍ എടുത്ത ഫോട്ടോകളും വിഡിയോകളും പുറത്തുവിടുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് സര്‍ക്കാരിന്റെ വാദം. അമേരിക്കന്‍ ജനതയ്ക്കും സ്വത്തിനും നേരെ ആക്രമണമുണ്ടാകാന്‍ ഇതു പ്രേരകമാവുമെന്ന് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ലാദന്റെ മരണശേഷമുള്ള 52 ഫോട്ടോകളും വിഡിയോകളുമാണ് നല്‍കിയിട്ടുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഉസാമാ ബിന്‍ ലാദന്റെ മരണ ശേഷമുള്ള ഫോട്ടോകളും വിഡിയോകളും പരസ്യമാക്കണമെന്നാവശ്യ പ്പെട്ട് വിവര സ്വാതന്ത്ര്യ നിയമം പ്രകാരം ജുഡീഷ്യല്‍ വാച്ച് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി തള്ളണമെന്ന് യുഎസ് സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
Discussion about this post