സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍
അമ്മേ മൂകാംബേ
സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍
സ്വര്‍ണ്ണത്തേരേറിയെഴുന്ന-
ള്ളുന്നോരമ്മേ മൂകാംബേ,
വര്‍ണ്ണക്കുടചൂടിയെഴുന്ന-
ള്ളുന്നോരമ്മേ, മൂകാംബേ,
കലിദോഷമകറ്റും കരുണാ-
നിധിയാമമ്മേ മൂകാംബേ
കുടജാദ്രീമുകളില്‍വാഴും
കവനകലേശ്വരി മൂകാംബേ
അറിവിന്‍ നിറകുടമായ് നിരുപമ
നിര്‍വൃതിചൊരിയൂം മൂകാംബേ,
അകതാരിലൊരായിരമഗ്നി-
തീര്‍ഥമൊഴുക്കും മൂകാംബേ,
ചില് ചില് ചില് ചില് ചില് ചിംചില്
നാദമുതിര്‍ക്കും മൂകാംബേ
കരളില്‍ പൂന്തുയിലുകളായ്തിരു-
നടനംചെയ്യൂ മൂകാംബേ
ശുഭകാരിണി, സുമദളവാസിനി,
സുകൃതസുമംഗലി മൂകാംബേ,
വരദായിനി, വിശ്വവിമോഹിനി
വേദവിശാരദി മൂകാംബേ,
ഗുണദായിനി ദീനവിനാശിനി
ശ്രീപരമേശ്വരി മൂകാംബേ,
മൂകാംബേ, ജയ ജയ ജയ ജയ-
മംഗളമേകൂ മൂകാംബേ.
Discussion about this post