തിമ്പു: ഭൂട്ടാനിലെ രാജാവ് ജിഗ്മെ കെസാര്‍ നംഗ്യല്‍ വാങ്ചുക് നാളെ വിവാഹിതനാകും. ജെറ്റ്‌സുന്‍ പെമയാണ് വധു. ബുദ്ധമതാചാരപ്രകാരമുള്ള ചടങ്ങുകളാവും വിവാഹത്തിനുണ്ടാവുക. രാജ്യതലസ്ഥാനമായ തിമ്പുവിന് 71 കിലോമീറ്റര്‍ അകലെ പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കോട്ടയിലാവും വിവാഹച്ചടങ്ങുകള്‍ ഒരുക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ലോറന്‍സ് സ്‌കൂളില്‍ 2006 മുതല്‍ 2008 വരെ ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം നേടിയ പെമ നിലവില്‍ ലണ്ടനിലെ റീജന്റ്‌സ് കോളജിലെ വിദ്യാര്‍ഥിനിയാണ്.
ദീര്‍ഘകാലം നീണ്ട രാജഭരണം അവസാനിച്ച് ഭൂട്ടാന്‍ ജനായത്ത ഭരണത്തിലായെങ്കിലും ഭരണഘടനാപരമായി രാഷ്ട്രത്തലവന്‍ രാജാവാണ്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണന്‍ ഉള്‍പ്പെടെ 1,500 അതിഥികളുടെ സാന്നിധ്യത്തിലാവും വിവാഹം പൊടിപൊടിക്കുന്നത്.
Discussion about this post