അഡ്ഡുസിറ്റി: ദക്ഷിണേഷ്യയില്‍ സമാധാനം നിലനിര്‍ത്തുന്നത് ഇന്ത്യ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. സാര്‍ക്ക് ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാര്‍ക്ക് രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണത്തിന് ഇനിയും സാധ്യതയുണ്ട്. ഇതിന് കൂട്ടായ ശ്രമം ആവശ്യമുണ്ട്. സാര്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം മികച്ച രീതിയില്‍ ആക്കുന്നത് പ്രധാനമാണ്. ഇതു മെച്ചപ്പെടുത്തുന്നത് ഇന്ത്യയുടെയും കൂടി കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post