കൊല്‍ക്കത്ത: കൊല്‍ക്കത്ത ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യ ഇന്നിംഗ്‌സിനും 15 റണ്‍സിനും വിജയിച്ചു.സെഞ്ചുറി നേടിയ ബ്രാവോയും (134 റണ്‍സ്) സാമുവല്‍സും (84) ചന്ദര്‍പോളും (47) പൊരുതിയെങ്കിലും ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് ലീഡായ 478 റണ്‍സ് മറികടക്കാന്‍ ആയില്ല.
463 റണ്‍സിന് വിന്‍ഡീസ് ബാറ്റ്‌സ്‌മാന്‍മാര്‍ ഓള്‍ ഔട്ടാകുകയായിരുന്നു. മൂന്നിന് 195 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനമായ ഇന്ന് വിന്‍ഡീസ് രണ്ട്‌ാമിന്നിംഗ്‌സ് ബാറ്റിംഗ് പുനരാരംഭിച്ചത്.
ഉമേഷ് യാദവ് ഇന്ന് ഇന്ത്യയ്‌ക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടി. അശ്വിനും പ്രഗ്യാന്‍ ഓജയും രണ്ട്‌് വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.
ഏഴു വിക്കറ്റ് നഷ്‌ടത്തില്‍ 631 റണ്‍സ് എടുത്ത് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തിരുന്നു. വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 157 റണ്‍സാണെടുത്തത്. വി.വി.എസ്. ലക്ഷ്‌മണാണ് മാന്‍ ഓഫ് ദി മാച്ച്.
ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
Discussion about this post