ന്യൂയോര്‍ക്ക് : സേര്‍ച്ച് എന്‍ജിന്‍ കമ്പനിയായ യാഹൂവിന്റെ സഹസ്ഥാപകന്‍ ജെറി യാങ് രാജിവെച്ചു. 1995ലാണ് ഡേവിഡ് ഫിലോയുമായി ചേര്‍ന്ന് ജെറി യാങ് യാഹൂ സ്ഥാപിച്ചത്. 2007 ജൂണ്‍ മുതല്‍ 2009 ജനുവരി വരെ അദ്ദേഹം യാഹൂവിന്റെ ചീഫ് എക്‌സിക്യൂട്ടീവുമായിരുന്നു. യാഹൂ ജപ്പാന്‍ ആലിബാബ ഗ്രൂപ്പ് എന്നവയുടെ ബോര്‍ഡുകളില്‍ നിന്നും ജെറി യാങ് രാജിവെച്ചിട്ടുണ്ട്. പേപാലിന്റെ മുന്‍ എക്‌സിക്യൂട്ടീവ് സ്‌കോട് തോംസണ്‍ യാഹൂവിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടായി ചുമതലയേറ്റ് രണ്ടാഴ്ചക്കകമാണ് ജെറിയുടെ രാജി എന്നതും ശ്രദ്ധേയമാണ്. യാഹൂവിന് പുറത്തുള്ള താല്‍പര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയമായി എന്നാണ് ജെറി യാങ് വാര്‍ത്താ ലേഖകരോട് പ്രതികരിച്ചത്.
Discussion about this post