മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി- സാനിയ മിര്‍സ സഖ്യത്തിന് പരാജയം. ടൂര്‍ണമെന്റില്‍ ആറാമതായി സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ജോഡിയെ സെമിയില്‍ എട്ടാം സീഡായ ബെഥാനി മാറ്റെക് (യുഎസ്)- ഹോരിയ ടീകോ (റൊമാനിയ) സഖ്യമാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-3, 6-3) പരാജയം.
Discussion about this post