പ്രക്കാനം: കൈതവന ദുര്‍ഗാദേവീക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവവും പൊങ്കാല – നിറപറ സമര്‍പ്പണവും 30, 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ നടക്കും. 30നു രാവിലെ ഒമ്പതിന് ഭാഗവതപാരായണം, വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി ഏഴിന് പുഷ്പാഞ്ജലി. 31നു രാവിലെ 8.45ന് പൊങ്കാലസമര്‍പ്പണം, പത്തിന് ഭാഗവതപാരായണം, 12.30ന് അന്നദാനം, വൈകുന്നേരം 6.30ന് ദീപാരാധന, പുഷ്പാഞ്ജലി. തുടര്‍ന്നു പ്രഭാഷണം. ഒന്നിനു പുലര്‍ച്ചെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, 6.30ന് ഉഷപൂജ, 8.30ന് പുലിക്കല്ലുങ്കല്‍ മലങ്കാവ് നടയിലേക്ക് പടയണിയും കോട്ടകയറ്റവും. 9.15ന് കലശപൂജ, പത്തിന് വിശേഷാല്‍പൂജ, നവകം, ഉച്ചപൂജ, 11.30ന് നൂറുംപാലും തര്‍പ്പണം, 12.30ന് അന്നദാനം. വൈകുന്നേരം നാലിനു എഴുന്നള്ളത്ത് ഘോഷയാത്ര എന്നിവ നടക്കും.
Discussion about this post