മുരിങ്ങൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ച ഡിവൈന്‍ ജംക്ഷനിലുള്ള നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ വെള്ളിയാഴ്ച 9.30ന് തന്ത്രി ഏറനൂര്‍ പ്രസാദ് നമ്പൂതിരി നിര്‍വഹിക്കും. മൂന്നു വര്‍ഷം മുന്‍പാണു വികസനത്തിന്റെ ഭാഗമായി ക്ഷേത്രം പൊളിക്കുകയും വിഗ്രഹം ബാലാലയത്തിലേക്കു മാറ്റുകയും ചെയ്തത്.
Discussion about this post