ഇസ്ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ രണ്ടുവര്‍ഷം നല്‍കിയിട്ടും കോടതി ഉത്തരവ് ഗിനാലി നടപ്പാക്കിയില്ലെന്നും ജസ്റ്റീസ് നാസിര്‍ ഉല്‍ മുല്‍ക്കിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
സാക്ഷി വിസ്താരത്തിനുശേഷം ഗിലാനിയുടെ ശിക്ഷ സുപ്രീംകോടതി ഈ മാസം 27ന് പ്രഖ്യാപിക്കും. ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സുപ്രീംകോടതി ഗിലാനിക്കുമേല്‍ ചുമത്തയിരിക്കുന്നത്. അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നതില്‍ നിന്ന് ഗിലാനിക്ക് വിലക്കും ഏര്‍പ്പെടുത്താം.
അതേസമയം കോടതിയില്‍ ഗിലാനി കുറ്റങ്ങള്‍ നിഷേധിച്ചു. അഴിമതിക്കേസുകളില്‍ പ്രസിഡന്റെന്ന നിലയില്‍ സര്‍ദാരിക്ക് നിയമപരമായ പരിരക്ഷയുണ്ടെന്ന നിലപാട് ഗിലാനി കോടതിയില്‍ ആവര്‍ത്തിച്ചു. വിദേശനിക്ഷേപം സംബന്ധിച്ച് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതാനാവില്ലെന്നും ഗിലാനി കോടതിയില്‍ വ്യക്തമാക്കി. കേസില്‍ തന്റെ സാക്ഷികളെ ഹാജരാക്കാന്‍ ഗിലാനിക്ക് ഈ മാസം 27വരെ കോടതി സമയമനുവദിച്ചു. 24ന് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ സാക്ഷികളെ സുപ്രീംകോടതിയില്‍ ഹാജരാക്കും.
ആസിഫ് അലി സര്‍ദാരിയുടെ സ്വിസ് ബാങ്ക് അടക്കമുള്ള വിദേശനിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പുനരാരംഭിക്കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ചെന്നാണ് സര്‍ദാരിക്ക് എതിരെയുള്ള കുറ്റം. സുപ്രീംകോടതി തനിക്കെതിരെ കുറ്റം ചുമത്തിയാല്‍ രാജി വയ്ക്കുമെന്ന് ഗീലാനി വ്യക്തമാക്കിയിരുന്നു.
അതേസമയം, കോടതി കുറ്റം ചുമത്തിയാലും ഗീലാനിക്ക് മാപ്പു നല്‍കാന്‍ പ്രസിഡന്റ് എന്ന നിലയില്‍ സര്‍ദാരിക്ക് അധികാരമുണെ്ടന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കുറ്റത്തിനു നല്‍കുന്ന ശിക്ഷയിലാണ് ഇളവു നല്‍കാന്‍ കഴിയുകയെന്നും കുറ്റം ചുമത്തിയത് നിലനില്‍ക്കുമെന്നും നിയമവിദഗ്ധര്‍ വ്യക്തമാക്കി.
Discussion about this post