സാന്‍ഫ്രാന്‍സിസ്‌കോ : യാത്രക്കാരുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് ആദ്യമായി യോഗറൂം തുറക്കുന്നു. അമേരിക്കയിലെ യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം എന്ന സംഘടനയാണ് എയര്‍പോര്‍ട്ടുകളില്‍ യോഗ റൂമുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. സനാതന ആചാരങ്ങളുടെ ഭാഗമായ യോഗ പരിശീലനത്തിലൂടെ സംഘര്‍ഷരഹിതമായതും ആരോഗ്യവുമുള്ള മാനസികനില കൈവരിക്കാനാകുമെന്ന് സംഘടനാ പ്രസിഡന്റ് രാജന്‍ സേത് യോഗാ റൂമിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. യോഗയുടെ പ്രസക്തി മനസിലാക്കി യാത്രക്കാര്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ആദ്യമായാണ് എയര്‍പോര്‍ട്ടിനോടനുബന്ധിച്ച് യോഗറൂം സൗകര്യം ഏര്‍പ്പെടുത്തുന്നത്. മനസിനെ ശാന്തമാക്കുന്ന തരത്തിലുള്ള ഘടനയിലാണ് റൂം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അമേരിക്കന്‍ ആരോഗ്യ പഠനകേന്ദ്രത്തിന്റെ കണക്കനുസരിച്ച് പ്രശസ്തരുള്‍പ്പെടെ ഏകദേശം 16 ദശലക്ഷം പേര്‍ യോഗ അഭ്യസിക്കുന്നു. യോഗയുടെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് യാത്രക്കാര്‍ക്ക് വ്യത്യസ്ഥമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മറ്റു പ്രദേശിക-അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും യോഗറൂമുകള്‍ സ്ഥാപിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോണ്‍ എല്‍.മാര്‍ട്ടിന്‍ പറഞ്ഞു.
Discussion about this post