സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വിനോദസഞ്ചാരത്തിനെത്തിയ നെതര്‍ലന്‍ഡ് രാജകുമാരന്‍ ജൊഹാന്‍ ഫ്രിസ്‌കോയ്ക്ക് അപകടത്തില്‍ ഗുരുതരപരിക്ക്. ഓസ്‌ട്രേലിയയിലെ ടൈറോള്‍ സംസ്ഥാനത്തില്‍പ്പെട്ട പ്രമുഖ സ്‌കിറിസോര്‍ട്ടായ ലെ ആംആര്‍ബെര്‍ഗില്‍ ഐസ് സ്‌കിയിംഗ് നടത്തുന്നതിനിടെ മഞ്ഞുമലയിടിഞ്ഞാണു 43-കാരനായ രാജകുമാരനു പരിക്കേറ്റത്. വിമാനത്തില്‍ നെതര്‍ലന്‍ഡിലെ ആശുപത്രിയിലെത്തിച്ച രാജകുമാരനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
2004ല്‍ പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ വിവാഹം ചെയ്തതിനേത്തുടര്‍ന്നു ജൊഹാനു കിരിടീവകാശപദവി നഷ്ടപ്പെട്ടിരുന്നു. ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം ലണ്ടനിലാണു രാജകുമാരന്‍ ഇപ്പോള്‍ താമസിക്കുന്നത്. നെതര്‍ലന്‍ഡ് രാജ്ഞി ബിയാട്രീസിന്റെ ഇളയമകനാണു ജോഹാന്‍.
Discussion about this post