പാരിസ്: ഭീകരവാദ വെബ്സൈറ്റുകള്‍ ഒന്നിലേറെ തവണ സന്ദര്‍ശിക്കുന്നവരെ ജയിലിടയ്ക്കാനുള്ള പുതിയ നിയമത്തിനു ശിപാര്‍ശ ചെയ്തുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി രംഗത്ത്. ഭീകരവാദത്തേയോ മതവിദ്വേഷത്തേയോ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകളിലെ നിത്യസന്ദര്‍ശകര്‍ക്കു ജയില്‍ശിക്ഷ വിധിക്കുന്ന സങ്കീര്‍ണമായ പുതിയ നിയമമാണ് സര്‍ക്കോസി ശിപാര്‍ശ ചെയ്യുന്നത്. ഫ്രാന്‍സില്‍ കുട്ടികളുടെ അശ്ളീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കു രണ്ടു വര്‍ഷം തടവും 40,000 ഡോളര്‍ പിഴയുമാണ് ശിക്ഷ. ഇതേ മാനദണ്ഡങ്ങള്‍ ഭീകരവാദ വെബ്സൈറ്റ് സന്ദര്‍ശകര്‍ക്കും ശിപാര്‍ശ ചെയ്യുമെന്നാണ് സൂചന. എന്നാല്‍ ഫ്രഞ്ച് നിയമമന്ത്രാലയം ഇതുസംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും നല്‍കുന്നില്ല. അതേസമയം, മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും സര്‍ക്കോസിയുടെ പ്രസ്താവനയോടു യോജിക്കുന്നില്ല. ബില്ല് പാസാക്കിയാല്‍ ഫ്രാന്‍സിലെ ജനാധിപത്യ സംരക്ഷണത്തിന്റെ ലംഘനമാകുമെന്നാണ് ഇവരുടെ നിലപാട്.
Discussion about this post