തുറവൂര്‍: അഖിലഭാരത ഭാഗവത സത്രത്തിന് ഇനി മൂന്നു ദിവസംകൂടി. സത്രത്തിന്റെ വിഭവസമര്‍പ്പണം തുറവൂര്‍ മഹാക്ഷേത്രത്തില്‍ നടന്നു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാഴക്കുല സമര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം വിഭവ സമാഹരണയജ്ഞത്തിന് തുടക്കമിട്ടത്. ഏപ്രില്‍ രണ്ടുമുതല്‍ 14 വരെയാണ് സത്രം.
ബുധനാഴ്ചവരെ അന്നദാനത്തിനായി 500 ചാക്ക് അരിയും 15,000 നാളികേരവും ക്ഷേത്രത്തിലെത്തി. പലവ്യഞ്ജനവും പച്ചക്കറിയും വേറെയും. സമാപനദിവസംവരെ വിഭവങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്തര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. വിഭവസമര്‍പ്പണത്തിന്റെ ഉദ്ഘാടനത്തിന് ക്ഷേത്രത്തിലെത്തിയ ഗവര്‍ണറെ സത്രസമിതി ജനറല്‍ കണ്‍വീനര്‍ ടി.ജി.പത്മനാഭന്‍ നായര്‍ പൊന്നാടയണിയിച്ചു.
സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.നളിനാക്ഷന്‍ നായര്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ വി.ആര്‍.നാരായണന്‍ എമ്പ്രാന്‍, ഭാഗവത സത്രസമിതി പ്രസിഡന്റ് എം.കെ.കുട്ടപ്പമേനോന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, സത്രസമിതി ജനറല്‍ കവീനര്‍ ടി.ജി.പത്മനാഭന്‍ നായര്‍, ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ പള്ളിപ്പുറം പരമേശ്വരക്കുറുപ്പ്, ഭാസ്‌കരന്‍ നായര്‍, ആര്‍.മോഹനന്‍ പിള്ള, എന്‍.സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post