|
എഴുത്തച്ഛന്റെ അധ്യാത്മരാമായണപാരായണ ശ്രവണമൊഴികെ മറ്റൊന്നു തന്നെ പണ്ഡിതോചിതമായി സമ്പാദിക്കാന്‍ ശ്രമിക്കാത്ത സ്വാമിജി കൈവരിച്ചിരുന്ന മഹാപുരുഷലക്ഷണങ്ങള്‍ വര്‍ണനാതീതമാണ്. ഒരു പദാര്‍ത്ഥത്തിലും ലിപ്തമാകാത്ത സ്വാമിജിയുടെ മനസ്സ് സദാപിനാമജപത്തിലും രാമപദധ്യാനത്തിലും മാത്രം നിര്‍ലീനമായിരുന്നു. അഹങ്കാരലേശമില്ലാതെ വികാരങ്ങളെ ത്യജിച്ചുകൊണ്ട് ഉദ്വേഗാനന്ദരഹിതനായി സ്വകര്‍മനിര്‍വഹണത്തില്‍ സദാപി വ്യാപൃതനായിരുന്ന സ്വാമിജി ജീവമുക്തന്റെ സകല ലക്ഷണങ്ങളും തികഞ്ഞ മഹാമനീഷിയായിരുന്നു. പ്രാപഞ്ചിക വിഷയങ്ങളെ നിശ്ശേഷം ഉപേക്ഷിച്ചുകൊണ്ട് ധര്‍മാധര്‍മചിന്തകള്‍ക്കതീതനായി അന്തര്യാമിയും ബഹിര്യാമിയുമായി വിരാജിക്കുന്നതിന് കഴിവുറ്റ മഹാത്മാവെന്ന നിലയില്‍ സ്വാമിജി ആര്‍ജിച്ച പദവി അപ്രമേയമായിരുന്നുവെന്ന് പ്രസ്താവിക്കാതെ വയ്യ. സ്വച്ഛമായ മനഃസ്ഥിതിയും ശോകം, ഹര്‍ഷം, ഉത്സാഹം തുടങ്ങിയ വികാരങ്ങളില്‍ സമബുദ്ധിയുമുള്ള സ്വാമിജി, സര്‍വപ്രകാരത്തിലുമുള്ള ഇച്ഛകളേയും സന്ത്യജിച്ചിരുന്നു.
Continue reading പാദപൂജ
എന്റെ ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ ജീവന്മുക്തന്റെ സര്‍വലക്ഷണങ്ങളും തികഞ്ഞ യോഗിവര്യനായിരുന്നു. സ്വാര്‍ത്ഥമെന്നോ പരാര്‍ത്ഥമെന്നോ ഉള്ള ചിന്തയില്‍ വ്യത്യസ്തഭാവമില്ലാതെ കര്‍മങ്ങള്‍ നിരപേക്ഷനായി ചെയ്തു തീര്‍ത്തിരുന്ന അദ്ദേഹത്തിന് ഭൂതമാത്രകളെ ജയിക്കുവാനും നിയന്ത്രിക്കുവാനും കഴിഞ്ഞിരുന്നു. ഒരു ചെറിയ ഉദാഹരണം കൊണ്ട് ഇക്കാര്യം വ്യക്തമാക്കാം. എന്നോടൊത്ത് പ്രൈമറി സ്‌കൂളില്‍ പഠിച്ച ‘ബാലന്‍’ എന്നു പേരുള്ള ഒരു സ്‌നേഹിതന്‍ ഒരു ദിവസം ആശ്രമത്തിലെത്തി. കൂട്ടുകാരനായ ഞാന്‍ ആശ്രമത്തിലുണ്ടല്ലോ എന്ന സമാധാനം അതിനൊരു കാരണമായിരുന്നു. സ്വാമിജിയെ ദര്‍ശിക്കുന്നതിന് അവന്റെ കര്‍മത്തിനുണ്ടായ അവകാശമാണ് രണ്ടാമത്തെ കാരണം. മൂത്രസംബന്ധമായ രോഗത്തിന് പരിഹാരം കാണണമെന്നുള്ളത് മൂന്നാം കാരണം. സ്വാമിജിയെ കാണണമെന്നുള്ളത് നാലാമത്തേത്. ഭിഷഗ്വരന്മാര്‍ ഉപദേശിച്ചിരുന്ന ശസ്ത്രക്രിയ ഒഴിവാക്കണമല്ലോ എന്നത് അഞ്ചാമത്തെ കാരണം. ഇങ്ങനെ പല കാരണങ്ങളുടെ ഒരുമിച്ചു ചേര്‍ന്ന ഏകാനുഭവം സമ്പാദിക്കുന്നതിന് ബാലന് ലഭിച്ച അര്‍ഹത ഒരു കാരണം കൊണ്ടും മറ്റൊരാള്‍ക്കവകാശപ്പെടാന്‍ സാധ്യമല്ല.
Continue reading പാദപൂജ
ആനന്ദം:- മഹര്‍ലോകത്തിലെ സവിശേഷത വര്‍ണനക്ക് വിഷയമാകത്തക്ക വണ്ണം സ്വായത്തമായശേഷം, ജീവാത്മാവ് അടുത്തമണ്ഡലമായ പ്രതിഭശരീരത്തില്‍ കേന്ദ്രീകരിക്കുന്നു. അവിടെ ജീവാത്മാവിനുള്ള അനുഭൂതിമണ്ഡലം ജനുര്‍ലോകമെന്ന നാമത്തില്‍ അറിയപ്പെടുന്നു. ഈ ജനുര്‍ലോകമെന്ന സംജ്ഞ പ്രാതിഭശരീരത്തെ (ചൈതന്യത്തെ) സംബന്ധിക്കുന്നതാണ്. ആനന്ദമയകോശമെന്നും ജനുര്‍ലോകമെന്നും പറയുന്നു ജീവാത്മാവിന്റെ ഈ അനുഭവം അന്യവിഷയങ്ങളെ വിട്ട് തന്നില്‍ തന്നെ കേന്ദ്രീകരിക്കുന്ന അവസ്ഥയാണ്.
Continue reading പാദപൂജ
മാനസശരീരസംബന്ധിയായ പ്രജ്ഞയുടെ അനുഭവമണ്ഡലമാണ് വിതര്‍ക്കശബ്ദംകൊണ്ട് സ്പഷ്ടമാക്കിയിരിക്കുന്നത്. സ്ഥൂലവസ്തുവിനെ സാക്ഷാത്കരിക്കുന്ന പ്രജ്ഞയാണ് വിതര്‍ക്കം. സുവര്‍ലോകംവരെയെത്തുന്ന ജീവാത്മാവും വിഷയവിനിര്‍മുക്തമായ രീതിയില്‍ എത്തിച്ചേരുന്നില്ലെന്ന അനുശാസനമാണ് വിതര്‍ക്കശബ്ദത്തില്‍ നിന്ന് ലഭിക്കുന്നത്.
Continue reading പാദപൂജ – യാ നിശാ സര്‍വഭൂതാനാം
യാ നിശാ സര്‍വഭൂതാനാം:- മറ്റൊരു സമയത്ത് എനിക്കുണ്ടായ ഒരനുഭവം ഞാന്‍ സ്വാമിജിയുടെ ശ്രദ്ധയില്‍പെടുത്തി. ‘ഭൂമിയുടെ ചംക്രമണവേഗതക്ക് ഏറ്റക്കുറച്ചിലുള്ളതായി കാണുന്നില്ല. അങ്ങനെയുള്ള അവസരത്തില്‍ ആറേകാലിന്, ആറരക്ക് എന്നീ സമയവ്യത്യാസത്തോടെ സൂര്യോദയം പറയുന്നതെങ്ങിനെ? രാവും പകലും വ്യത്യസ്തസമയങ്ങളില്‍ ചിന്തിക്കേണ്ടിവരുന്നതെങ്ങിനെ?’ ഉത്തരം വളരെ വിചിത്രമായിരുന്നു. ‘പകലുറങ്ങുന്നവന് രാത്രിയാണനുഭവപ്പെടുന്നത്. രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നവന് പകലെന്ന ചിന്തയുമില്ല. രാത്രി ഉലൂകത്തിന് പകലായിട്ടാണറിയുന്നത്. പ്രകാശത്തെ സ്വീകരിക്കുന്നതില്‍ ഇന്ദ്രിയങ്ങളെ അടിസ്ഥാനമാക്കിയുള്ള അപഗ്രഥനമാണ് രാവും പകലുമായി തോന്നുന്നത്. അതുകൊണ്ട് രാത്രിയെന്ന സങ്കല്പം തോന്നലാണ്. മറയാണ് രാത്രിയായി തോന്നുന്നത്. ”പ്രകാശം മാത്രമേയുള്ളു” അതുകൊണ്ട് രാത്രി തോന്നല്‍ മാത്രം. പരിമിതമായ വാക്കുകളാല്‍ ഗഹനമായ കാര്യങ്ങള്‍ പ്രകടമാക്കുന്നതില്‍ ഗുരുനാഥനുണ്ടായിരുന്ന വൈദഗ്ധ്യം അന്യാദൃശമായിരുന്നു.
Continue reading പാദപൂജ – യാ നിശാ സര്‍വഭൂതാനാം
പാതഞ്ജല യോഗ സൂത്രത്തില്‍ സമാധിപാദം 25-ാം സൂത്രമായി കൊടുത്തിരിക്കുന്ന ”വിതര്‍ക്കവിചാരനന്ദാസ്മിതാ രൂപാനുഗമാത് സപ്രജ്ഞാതഃ”- ‘വിതര്‍ക്കം, വിചാരം, ആനന്ദം, അസ്മിതം ഇവയാല്‍ അനുഗമമായിട്ട് സപ്രജ്ഞാത സമാധിയുണ്ടാകുന്നു’.- എന്ന സൂത്രവാക്യത്തിന്റെ ആധികാരിക വ്യക്തിത്വം ബാഹ്യവിദ്യാഭ്യാസങ്ങള്‍ക്ക് കാണാന്‍ ആകാത്ത സ്വാമിജിയുടെ വ്യക്തിത്വത്തിലൂടെ എങ്ങനെ പ്രകാശിതമായെന്ന് ചിന്തിക്കാന്‍ ഇപ്പോഴാണ് കഴിയുക.
Continue reading പാദപൂജ – നിസ്സീമമായ ആചാര്യപ്രജ്ഞ
മനസ്സിന്റെ ഉള്ളറയില്‍ പൂജയിലൂടെ അനുഭവിച്ച അനുഭൂതി സേവനത്തിലൂടെ പകര്‍ത്തിക്കൊടുക്കാനുള്ള ഗുരുസങ്കല്പമാണ് ബാഹ്യപൂജയുടെ ഉദാരമായ പ്രയോജനം. ഈ സങ്കല്പശേഷിയില്ലാത്ത പൂജ പലപ്പോഴും ശാസ്ത്രാനുസൃതമായ ചടങ്ങായി ലോപിച്ചുപോകാറുണ്ട്. ചൈതന്യം നഷ്ടപ്പെട്ട യന്ത്രശരീരമോ മന്ത്രശരീരമോ പൂജകൊണ്ടുദ്ദേശിക്കുന്ന ഫലം ഉളവാക്കുകയുമില്ല. അതുകൊണ്ട് പ്രജ്ഞാമണ്ഡലത്തിന്റെ വികാസം സാധകനും സാധാരണക്കാരനും പ്രയോജനപ്പെടുവാനും ഗുരുവിന്റെ സങ്കല്പശക്തിയാണ് അടിസ്ഥാനമെന്ന് ധരിക്കേണ്ടതാണ്. ഇനി വിവരിക്കാന്‍ പോകുന്ന അനുഭവങ്ങളില്‍നിന്ന് ഇത് വ്യക്തമാകും.
Continue reading പാദപൂജ – ആചാര്യസൂക്തങ്ങള്‍
ഗുരുനാഥനെപോലെയുള്ള മഹാമനീഷികളുടെ സുഗമവും കഠിനവുമായ മാര്‍ഗങ്ങളെ അനുസന്ധാനംചെയ്ത് അനുഭൂതിയുടെ ഉപരിമണ്ഡലങ്ങളിലേക്ക് കടന്നെത്തുന്നതെങ്ങനെയെന്നറിയുമ്പോള്‍ ശാസ്ത്രപഠനത്തെക്കാള്‍ അനുഭവം ആദരണീയമായിത്തീരും. ശാസ്ത്രത്തിനു കണ്ടെത്താനാകാത്തതും വാക്കുകള്‍കൊണ്ട് പകര്‍ത്താനാകാത്തതുമായ അനുഭൂതിമണ്ഡലമാണ് സ്വാമിജിയുടെ പലവാക്കുകളിലും പ്രതിബിംബിച്ചിട്ടുള്ളത്. നമുക്ക് ഉപരിമണ്ഡലത്തിലേക്ക് പ്രവേശിക്കാനുതകുന്ന പ്രജ്ഞാശക്തി അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ലഭിക്കുന്നു.
Continue reading പാദപൂജ – ആചാര്യസൂക്തങ്ങള്‍
ആഘാതങ്ങള്‍കൊണ്ട് നഷ്ടപ്പെടാതെ ജീവനനുഷ്ഠിച്ച തപസ്സ് തെങ്ങിന്റെ എല്ലാ അവയവങ്ങളേയും സൂക്ഷിച്ചിരുന്നുവെന്നത് ചിന്താബന്ധുരമാണ്. ഈശ്വരനെ ഓര്‍മിച്ചില്ലെങ്കിലും മേല്പറഞ്ഞ ജീവന്റെ തത്ത്വം ചെയ്യുന്ന സേവനം അനുസ്മരിക്കുന്നത് ഒരു സോഷ്യലിസ്റ്റ് കുത്തകയ്ക്കും നഷ്ടം വരുത്തുന്ന കാര്യമല്ല. തന്നെയുമല്ല, ജീവന്റെ മേല്പറഞ്ഞ തപഃശക്തിയെ കടന്നാക്രമിക്കുകയോ അതിലംഘിക്കുകയോ ചെയ്താല്‍ തെങ്ങുമാത്രമല്ല സകലജീവരാശികളും നശിച്ചുപോകും. തെങ്ങിനെ വളര്‍ത്തിയെടുക്കേണ്ട തേങ്ങയുടെ ജീവധര്‍മത്തെയാണ് ഇവിടെ ഉല്‍പത്തിയെന്ന പ്രക്രിയയുമായി ഘടിപ്പിച്ചിരിക്കുന്നത്. ”സ്വധര്‍മേ നിധനം ശ്രേയഃ” എന്ന് ശ്രീകൃഷ്ണ പരമാത്മാവ് ഗീതാവചനത്തിലൂടെ നമ്മെ ഓര്‍മിപ്പിക്കുന്നത് ഈ സ്വധര്‍മനിര്‍വഹണത്തെയാണ്.
Continue reading പാദപൂജ – തപസ്സിന്റെ തത്ത്വം
സ്വാര്‍ത്ഥതയാണ് തപസ്സെന്ന ആരോപണംകൊണ്ട് മനുഷ്യമനസ്സുകളെ കലുഷമാക്കുന്നതിന് ധാരാളം നിരൂപകവൃന്ദം ഇന്നുമുണ്ട്. പ്രപഞ്ചഘടനയുടെ മുഴുവന്‍ സര്‍ഗശക്തി തപസ്സിലാണന്തര്‍ലീനമായിരിക്കുന്നതെന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല. ഉദാഹരണത്തിന് ചുരുക്കം ചിലകാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താം. പുല്ലു മുതല്‍ തുടങ്ങി അണുജീവിയിലും അനശ്വരജീവിയായിത്തീരുന്ന മനുഷ്യനിലും ഒരേപോലെ കര്‍മശേഷി പകരുന്ന മഹത്തായ ജീവസംജ്ഞ ആത്മസങ്കല്പത്തിലെ അത്യുദാരമായ തത്ത്വമായി പരിശോഭിക്കുന്നു. ജാതിക്കോ മതവികാരങ്ങള്‍ക്കോ സംഘടനാസ്വാര്‍ത്ഥതയ്‌ക്കോ രാഷ്ട്രീയചപലതകള്‍ക്കോ വിധിയെഴുതിമാറ്റാന്‍ കഴിഞ്ഞ അത്യനര്‍ഘമായ ജീവിതരഹസ്യം തപസ്സിലാണ് അധിഷ്ഠിതമായിരിക്കുന്നത്.
Continue reading പാദപൂജ – തപസ്സിന്റെ തത്ത്വം
|
|